COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 4500 കടന്നു

റിയാദ് : സൗദിയിൽ തിങ്കളാഴ്ച 27പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 492പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 500ൽ താഴെ എത്തുന്നത്.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 330246ഉം,  മരണസംഖ്യ 492ഉം ആയി.

Also read : 26 ജഡ്‍ജിമാര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു

1060പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 311499 ആയി ഉയർന്നു. നിലവിൽ 14235 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1133 പേരുടെ നില ഗുരുതരമാണ്.  രാജ്യത്തെ രോഗമുക്തി നിരക്ക് 94.2 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമാണ്. ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 60,93,601ഉം ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button