COVID 19Latest NewsNewsIndia

ഇന്ത്യയുടേത് കൊറോണക്കെതിരെ അത്ഭുതാവഹമായ പോരാട്ടം; ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്കെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം

 

ന്യൂഡല്‍ഹി: ഇന്ത്യയുടേത് കൊറോണക്കെതിരെ അത്ഭുതാവഹമായ പോരാട്ടം; ലോകത്തെ ഏറ്റവും മികച്ച രോഗമുക്തി നിരക്കെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം.
ഇതിന്റെ ഭാഗമായി ലോകത്ത് തന്നെ ഏറ്റവും മികച്ച രോഗമുക്തി നിരക്ക് സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ തേടിയെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also :ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ : ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

രാജ്യത്ത് 50 ലക്ഷത്തിലധികം രോഗികള്‍ ഉണ്ടെങ്കിലും അതില്‍ 45 ലക്ഷത്തോളം ആളുകളും രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോകത്ത് ആകെ രോഗികളുടെ 17.7 ശതമാനമാണ് ഇന്ത്യയിലുള്ളതെങ്കില്‍ രോഗമുക്തരായവരുടെ 19.5 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ലക്ഷത്തിലധികം ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 80 ശതമാനം കടന്നിരിക്കുകയാണെന്നും 12 ലക്ഷം പരിശോധനകളാണ് നടത്തിയതെന്നും രാജേഷ് ഭൂഷണ്‍ അറിയിച്ചു. ജൂലൈ 7ന് രാജ്യത്ത് ആകെ 1 കോടി പരിശോധനകളാണ് നടത്തിയതെങ്കില്‍ ഇത് 3 കോടി ആകാന്‍ വെറും 27 ദിവസം മാത്രമാണ് വേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button