KeralaLatest NewsNews

സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവം: കമ്മിഷണർ മോശമായി പെരുമാറി; പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയതെന്നും പരാതി നല്‍കിയ യുവതി

കോഴിക്കോട്: സദാചാര ആരോപണങ്ങൾ ഉന്നയിച്ച് സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ തന്നെ ആരും തട്ടിക്കൊണ്ട് വന്ന് താമസിപ്പിക്കുന്നില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കെതിരെ പരാതി നല്‍കിയ യുവതി. സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ കമ്മിഷണര്‍ ഉള്‍പ്പെടുത്തിയ പരാമര്‍ശങ്ങള്‍ തന്നെ അപമാനിക്കുന്നതാണെന്നും അന്വേഷണത്തിന് ഫ്ലാറ്റിലെത്തിയ കമ്മിഷണർ മോശമായി പെരുമാറിയതായും യുവതി വെളിപ്പെടുത്തി.

Read also: ഭിവണ്ടി ദുരന്തം: മരണ സംഖ്യ 32 ആയി, രക്ഷാദൗത്യം മൂന്നാം ദിനവും തുടരുന്നു

‘സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ട്. എന്നാല്‍ സ്വന്തംനിലയിലാണ് ഫ്ലാറ്റ് എടുത്തത്. കൂടുതല്‍ സമയം സംഗീതത്തിനായി ചെലവഴിക്കാനാണ് വീട്ടില്‍ നിന്ന് മാറിയത്. തന്നെ തട്ടിക്കൊണ്ട് പോയെന്ന അമ്മയുടെ പരാതി യാഥാര്‍ഥ്യമല്ല. ഫ്ലാറ്റിൽ അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചു. വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. പറഞ്ഞതൊന്നുമല്ല മൊഴിയായി രേഖപ്പെടുത്തിയത്. പേടികൊണ്ടാണ് ഒപ്പിട്ടത്’ – യുവതി പറഞ്ഞു.

യുവതിയുടെ സുഹൃത്തും കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനുമായ ഉമേഷ് വള്ളിക്കുന്നിലിനെ പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കിയെന്നറിയിച്ച് കഴിഞ്ഞദിവസമാണ് സസ്പെന്‍ഡ് ചെയ്തത്. യുവതിയുടെ പേരുള്‍പ്പെടെ ചേര്‍ത്ത് മോശം പരാമര്‍ശങ്ങളും കമ്മിഷണറുടെ സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. ഇതിനെതിരെ യുവതി ഐജിക്ക് പരാതി നല്‍കിയിരുന്നു.

പോലീസുകാരന്റെ സസ്പെൻഷൻ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തതിനെതീരെ പൊലീസ് അസോസിയേഷനിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button