KeralaLatest NewsNews

ഇവർ വെറും ബിനാമികൾ, പണം മുടക്കിയവരും ലാഭവിഹിതം പങ്കിട്ടവരും വേറെ; സ്വപ്നയുമായി അടുപ്പമുള്ള ഉന്നതരുടെ സ്വത്ത് വിവരങ്ങൾ ശേഖരിച്ച് ആദായനികുതി വകുപ്പ്

കൊച്ചി: തിരുവനന്തപുരം സ്വർണ്ണ കടത്ത് കേസിൽ അറസ്റ്റിലായ പല പ്രതികളും ബിനാമികളാണെന്ന്‌ ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. സ്വർണ്ണ കടത്തിൽ പണം മുടക്കിയവരും ലാഭവിഹിതം പങ്കിട്ടവരും ഇനിയുമുണ്ടെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

Read also: വെന്റിലേറ്റർ ലഭിക്കാതെ മൂന്ന് മണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് രോഗി മരിച്ചു

ഇവരെ കണ്ടെത്താൻ കേസിലെ പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ, കെ.ടി. റമീസ്, ഹംജദ് അലി, ജലാൽ, മുഹമ്മദ് ഷാഫി, മുഹമ്മദ് അൻവർ, ഇ. സയിദലവി എന്നിവരെ ജയിൽ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പ് നൽകിയ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചു.

അതേസമയം, പ്രതി സ്വപ്ന സുരേഷിൽ നിന്ന് പിടിച്ചെടുത്തത് ബിനാമി പണമാണെന്ന വിലയിരുത്തലിൽ സ്വപ്നയുമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങൾ ആദായനികുതി വകുപ്പ് ശേഖരിച്ച് തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button