Latest NewsNewsTechnology

399 രൂപ മുതല്‍ 1499 രൂപവരെ മൂല്യം; പ്ലാനുകൾ അവതരിപ്പിച്ച് ജിയോ

നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈംവീഡിയോ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയുടെ ഫ്രീ സബ്സ്ക്രിപ്ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. അഞ്ച് പുതിയ പ്ലാനുകളാണ് നിലവിൽ ജിയോ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 399 രൂപ മുതല്‍ 1499 രൂപവരെ മൂല്യമുള്ള പ്ലാനുകളാണ്. ഈ പ്ലാനുകള്‍ എടുക്കുന്നുവര്‍ക്കെല്ലാം നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈംവീഡിയോ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയുടെ ഫ്രീ സബ്സ്ക്രിപ്ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.

സെപ്തംബര്‍ 24 മുതല്‍ ജിയോ സ്റ്റോറുകളിലും ഹോം ഡെലിവറിയായും ഈ പ്ലാനുകള്‍ ലഭിക്കും. ഇതിനൊപ്പം തന്നെ 650 ലൈവ് ചാനലുകള്‍ ഉള്‍പ്പെടുന്ന ജിയോ ആപ്പ് സര്‍വീസ് ഫ്രീയായിരിക്കും. ഒപ്പം വീഡിയോ, മ്യൂസിക്ക്, 300 ഒളം ഇ-പേപ്പറുകള്‍ എന്നിവയും ലഭിക്കും. ഇതിനൊപ്പം ഫാമിലി പ്ലാനായും ഈ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാന്‍ ലഭിക്കും. ഒരു കണക്ഷന് 250 രൂപ എന്ന നിരക്കിലായിരിക്കും ഇത്. 500 ജിബി ഡാറ്റ ഈ ഫാമിലി പാക്കില്‍ ഉള്‍പ്പെടും.

Read Also: റിയല്‍മീ സ്മാർട്ഫോൺ ആയിരം രൂപ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

ഈ പ്ലാനില്‍ ഇന്‍റര്‍നാഷണല്‍ പ്ലസ് സര്‍വീസും ലഭ്യമാണ്. ഇത് പ്രകാരം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വിദേശത്തേക്ക് സഞ്ചരിക്കുമ്പോള്‍ ഫ്ലൈറ്റിലും ഇത് ഉപയോഗിക്കാം. ഒപ്പം യുഎസ്,യുഎഇ രാജ്യങ്ങളില്‍ ഫ്രീ ഇന്‍റര്‍നാഷണല്‍ റോമിംഗും ലഭിക്കും. 399 പ്ലാനിൽ ഉപയോക്താവിന് 75ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എസ്എംഎസ് ലഭിക്കും. നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈംവീഡിയോ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ എന്നിവയുടെ ഫ്രീ സബ്സ്ക്രിപ്ഷന്‍ ലഭിക്കും, ഇത് എല്ലാ പ്ലാനിലും ലഭിക്കുന്ന ഓഫറാണ്. 599 രൂപ പ്ലാനില്‍ 100 ജിബി ഡാറ്റയാണ് ലഭിക്കുക, ഒപ്പം ഫാമിലി പാക്കിനാണെങ്കില്‍ ഒരു അഡീഷണല്‍ സിം കൂടി ലഭിക്കും. 799 പ്ലാനില്‍ എത്തുമ്പോള്‍ ലഭിക്കുന്ന ഡാറ്റ 150 ജിബിയാണ്.

രണ്ട് സിം കാര്‍ഡ് കൂടുതലായി ലഭിക്കും ഫാമിലി പാക്കിനായി. 999 പ്ലാനില്‍ എത്തുമ്പോള്‍ ലഭിക്കുന്ന ഡാറ്റയുടെ തോത് 200 ജിബിയാകും. ഒപ്പം മൂന്ന് സിം ലഭിക്കും. 1499 പ്ലാനില്‍ എത്തുമ്പോള്‍ ലഭിക്കുന്ന ഡാറ്റയുടെ അളവ് 300 ജിബിയാണ്. ഒരോ പാക്കിനും അതിന് അനുസരിച്ചുള്ള റോള്‍ ഓവര്‍ ഡാറ്റയും ലഭിക്കും.

shortlink

Related Articles

Post Your Comments


Back to top button