KeralaLatest NewsIndia

സമരം മാത്രമല്ല, റോഡ് ശുചീകരണത്തിനും മുന്നിട്ട് മഹിളാമോർച്ച

മഹിള മോര്‍ച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ ബാങ്ക് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ് എന്നിവടങ്ങള്‍ ഇവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ആലുവ: അനീതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിലും തങ്ങൾ മുന്നിലാണെന്ന് തെളിയിച്ചു മഹിളാമോർച്ച പ്രവർത്തകർ. പ്രധാനമന്ത്രിയുടെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി മഹിള മോര്‍ച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ ബാങ്ക് റോഡ്, സിവില്‍ സ്റ്റേഷന്‍ റോഡ് എന്നിവടങ്ങള്‍ ഇവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

ബി.ജെ.പി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിള മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ഷീജ മധു അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കമലം ടീച്ചര്‍, നേതാക്കളായ സ്വരസ്വതി ഗോപാലകൃഷ്ണന്‍, പത്മജ ബാബുരാജ്, ശ്രീവിദ്യ ബൈജു, സുകന്യ സുദര്‍ശന്‍, പ്രീത രാജു, ഇ. സുമേഷ്, രമണന്‍ ചേലാക്കുന്ന് എന്നിവര്‍ സംസാരിച്ചു.

read also: ‘ചൈന സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്, രാജ്യത്തോടും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല’ – പ്രസിഡന്റ് ഷി ജിന്‍ പിങ്

അതെ സമയം ഇന്നലെ കണ്ണൂരിൽ നടന്ന മഹിളാ മോർച്ച സമരത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. കേരളമങ്ങോളം ഇങ്ങോളം പ്രതിഷേധങ്ങൾ ശക്തമാക്കുകയാണ് യുവമോർച്ചയും മഹിളാമോർച്ചയും ബിജെപിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button