COVID 19Latest NewsNews

തലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം, ഇന്ന് 852 പേര്‍ക്ക് കൊവിഡ് സ്ഥിരീകരണം : കൂടുതലും സമ്പര്‍ക്കം വഴി

 

തിരുവനന്തപുരം:സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 852 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 822 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 321 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ജില്ലയിലെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം 27630 ആയി.

read also :സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം : ആദ്യമായി 5000 കടന്ന് രോഗികള്‍

അതേസമയം, സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോ?ഗം സ്ഥിരീകരിച്ചു. 42,786 നിലവില്‍ ചികിത്സയില്‍. 20 പേരാണ് രോഗബാധിതരായി മരിച്ചത്. 2590 പേര്‍ ഇന്ന് രോഗമുക്തി നേടി.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button