Latest NewsNewsIndia

7 വയസുകാരിയെ തട്ടികൊണ്ടുപോയി നിലത്തടിച്ചുകൊന്നു ; പെണ്‍കുട്ടിയുടെ അമ്മാവന്‍ പിടിയില്‍, ലൈംഗികാതിക്രമം തള്ളാതെ പൊലീസ്

ഇന്‍ഡോര്‍ ; 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ ഭവാര്‍ കുവാന്‍ പോലീസ് സ്റ്റേഷന് കീഴില്‍ ബുധനാഴ്ചയാണ് സംഭവം. തട്ടിക്കൊണ്ടുപോയയാള്‍ പെണ്‍കുട്ടിയുടെ അമ്മാവനായിരുന്നുവെന്നാണ് ആരോപണം. ഇരയുടെ പിതാവിന്റെ പിതാമഹന്റെ മകനാണ് പ്രതി. കുട്ടിക്കെതിരെ ലൈഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കു.

ബുധനാഴ്ച വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഹിന്ദി ഡെയ്ലി ഭാസ്‌കറിലെ റിപ്പോര്‍ട്ട് പറയുന്നു. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത പോലീസുകാര്‍ ഒരു യുവാവ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പോലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ശാന്തമായി വീട്ടില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

റിംഗ് റോഡിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി നിലത്ത് അടിക്കുകയായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button