CricketLatest NewsNewsIndiaSports

സന്തോഷമുള്ള രാജ്യത്തിനായി സന്തോഷമുള്ള കര്‍ഷകര്‍ ആവശ്യമാണ് ; ഹര്‍ഭജന്‍ സിംഗ്

ദില്ലി: കര്‍ഷകര്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് താരം പിന്തുണയറിയിച്ച് രംഗത്തെത്തിയത്. കര്‍ഷകരുടെ വേദന തനിക്ക് മനസിലാവുമെന്നും രസന്തോഷമുള്ള രാജ്യം വേണമെന്നുണ്ടെങ്കില്‍ സന്തോഷമുള്ള കര്‍ഷകര്‍ ആവശ്യമാണെന്നാണ് ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തത്.

‘കര്‍ഷകന്റെ വേദന എനിക്ക് മനസിലാവും. സന്തോഷമുള്ള രാജ്യത്തിനായി സന്തോഷമുള്ള കര്‍ഷകര്‍ ആവശ്യമാണ്. ജയ് ഹിന്ദ്’ എന്നാണ് ഹര്‍ഭജന്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരേ രാജ്യ വ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയും ഭാരത് ബന്ദ് നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹര്‍ഭജന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button