COVID 19KeralaLatest NewsNews

വധുവിന് കോവിഡ്, വിവാഹം കോവിഡ് പരിചരണ കേന്ദ്രത്തില്‍ ; വീഡിയോ വൈറൽ

മട്ടാഞ്ചേരി :കോവിഡ് കെയറിലെ വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.വധുവിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോവിഡ് പരിചരണ കേന്ദ്ര വിവാഹവേദി ആയി മാറി . മട്ടാഞ്ചേരി പുതിയ റോഡ് നാസറിന്റെ മകന്‍ നിയാസും ഫോര്‍ട്ട്കൊച്ചി കുന്നുംപുറം പള്ളിപറമ്ബില്‍ പരേതനായ ലുക്ക്മാന്റെ മകള്‍ ഫായിസയും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ ഫായിസയ്ക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ചെറിയ പണിയുണ്ടായതിനെ തുടര്‍ന്നാണ് ഫായിസയെ പരിശോധിച്ചത്. തുടര്‍ന്ന് ഫായിസയെ മട്ടാഞ്ചേരി ടൗണ്‍ഹാളിലെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു.

Read Also : വാേട്ട് രാഷ്ട്രീയം ലക്ഷ്യമിട്ട് നിക്ഷിപ്ത താത്പര്യക്കാർ കർഷകരെ ബില്ലിനെതിരെ തിരിച്ചിരിക്കുന്നു : കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

എന്നാൽ വിവാഹം മാറ്റിവെക്കാൻ ബന്ധുക്കൾ തയ്യാറായില്ല .പിതാവ് മരിച്ചതിനാല്‍ വധുവിന്റെ പിതാവിന്റെ സഹോദരന്‍ ഷൗക്കി വരന് നിക്കാഹ് ചെയ്ത് കൊടുത്തു. അതേസമയം, കൂടെയുണ്ടായിരുന്ന രോഗികള്‍ ചേര്‍ന്ന് ടൗണ്‍ഹാള്‍ ആഘോഷ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. വധുവിന് അണിയാനുള്ള വസ്ത്രങ്ങളും മറ്റും ബന്ധുക്കള്‍ തലേദിവസം വൈകിട്ട് എത്തിച്ചു നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button