Latest NewsNewsIndia

കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച കാർഷിക ബില്ലിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബില്ലിനെ എതിർക്കുന്നവർ കർഷക വിരുദ്ധരാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ബില്ലിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

Read Also : “നരേന്ദ്രമോദിയുടെ തീരുമാനങ്ങൾ ഇന്ത്യയെ രക്ഷിച്ചു” ; കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് ലാന്‍സെറ്റ് 

കർഷകരുടെ ലാഭം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു. ഈ ഉദ്ദേശ്യത്തോടെയാണ് ബില്ല് രാജ്യസഭയിൽ കൊണ്ടുവന്നതും പാസ്സാക്കിയതും. ഇടനിലക്കാരെ ഇല്ലാതാക്കി വിളകൾ നല്ല വിലയ്ക്ക് വിൽക്കാൻ കർഷകർക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് ബില്ല്. എന്നാൽ പ്രതിപക്ഷം ബില്ലിനെക്കുറിച്ച് ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണ്. ഇത്തരത്തിൽ കർഷകർക്ക് ഗുണമുണ്ടാകുന്ന കാര്യങ്ങളെ എതിർക്കുന്നവർ കർഷക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ: സന്ദീപ് ജി വാരിയർ

വളരെ വിഷമം നിറഞ്ഞ ഘട്ടത്തിൽ പോലും ജനങ്ങൾക്കൊപ്പം നിന്ന സർക്കാരാണ് രാജ്യം ഭരിയ്ക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ 12 ഇരട്ടിയിലധികം ഭക്ഷ്യധാന്യങ്ങളാണ് സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്തത്. അതിനാൽ രാജ്യത്ത് ആർക്കും പട്ടിണി നേരിടേണ്ട അവസ്ഥയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button