Latest NewsNewsSports

ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ; ധോണിയെ മറികടന്ന് ഹീലി

ടി-20യിൽ ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ധോണിയെ മറികടന്ന് എലിസ ഹീലി സ്വന്തമാക്കിയത്.

ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് ഓസീസ് വനിതാ ടീം വിക്കറ്റ് കീപ്പർ എലിസ ഹീലി. ന്യൂസീലൻഡിനെതിരെ നടന്ന രണ്ടാം ടി-20യിലാണ് ഹീലി ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കിയത്. ടി-20യിൽ ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ധോണിയെ മറികടന്ന് എലിസ ഹീലി സ്വന്തമാക്കിയത്.

നിലവിൽ 114 മത്സരങ്ങളിൽ നിന്ന് 92 ഡിസ്മിസലുകളാണ് ഹീലിക്കുള്ളത്. ധോണിക്കുള്ളത് 98 മത്സരങ്ങളിൽ നിന്ന് 91 ഡിസ്മിസലുകളാണ്. ഇതോടെ ടി-20യിൽ ഏറ്റവുമധികം വിക്കറ്റുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർ എന്നെ റെക്കോർഡും ഹീലി കരസ്ഥമാക്കി. ന്യൂസീലൻഡ് നിരയിലെ രണ്ട് താരങ്ങളുടെ വിക്കറ്റുകളിലാണ് ഹീലി പങ്കാളിയായത്.

Read Also: നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, ഉന്നതങ്ങളിൽ എത്തുന്നത് കാണുന്നതിൽപരം സന്തോഷം വേറെയെന്തുണ്ട്?; ഐപിഎൽ നിയന്ത്രിക്കുന്ന ലോകോത്തര അമ്പയർ; സുഹൃത്തിനെക്കുറിച്ച് അഭിമാനത്തോടെ നടൻ കൃഷ്ണകുമാർ

ഏമി സാറ്റെർത്ത്‌വെയ്റ്റിനെ ജോർജിയ വെയർഹാമിൻ്റെ പന്തിൽ സ്റ്റമ്പ് ചെയ്ത ഹീലി ജോർജിയയുടെ പന്തിൽ തന്നെ ലോറൻ ഡൗണിനെ വിക്കറ്റിനു പിന്നിൽ പിടികൂടി. ഓസ്ട്രേലിയ 8 വിക്കറ്റിന് ന്യൂസീലൻഡിനെ കീഴ്പ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡിന് 19.2 ഓവറിൽ 128 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ 16.4 ഓവറിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ആദ്യ മത്സരവും വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button