KeralaLatest NewsNews

പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് എല്‍.ഡി.എഫ് മുന്നണിയോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് സ്ഥി​തി വി​ല​യി​രു​ത്താ​നും ഇടതുമുന്നണി യോഗം തീ​രു​മാ​നി​ച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണം കര്‍ശനമാക്കണമെന്നും നിർദേശമുണ്ട്. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നും ബി​.ജെ​.പി​ക്കു​മെ​തി​രേ​യു​ള്ള സ​മ​ര​ങ്ങ​ള്‍ നി​ര്‍​ത്തി​വെക്കാ​നും എ​ല്‍​.ഡി.​എ​ഫ് തീ​രു​മാ​നി​ച്ചു.

Read also: താങ്കളടക്കം മൂന്ന് മന്ത്രിമാർക്ക് കൊവിഡ് ബാധിച്ചത് ഏത് യു ഡി എഫ് സമരത്തിൽ പങ്കെടുത്തിട്ടാണ്: തോമസ് ഐസക്കിനോട് ചോദ്യങ്ങളുമായി വി ഡി സതീശൻ

കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നും അദ്ദേഹം അറിയിച്ചു. എല്‍.ഡി.എഫിന്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എല്‍.ഡി.എഫ് കണ്‍വീന‍‍ര്‍ എ.വിജയരാഘവന്‍ മുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ അറിയിച്ചു. കൊവിഡ് പിടിച്ചു കെട്ടാന്‍ സര്‍ക്കാ‍ര്‍ നടത്തുന്ന ശ്രമങ്ങള്‍ പാഴാവാതിരിക്കാനാണ് ഈ തീരുമാനമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button