KeralaLatest NewsNews

മലയാറ്റൂര്‍ പാറമട സ്ഫോടനം: മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: മലയാറ്റൂര്‍ പാറമട സ്‌ഫോടന കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. പാറമടയുടെ ജനറല്‍ മാനേജര്‍ മലയാറ്റൂര്‍ ഇല്ലിത്തോട് ഒറവുംകണ്ടത്തില്‍ വീട്ടില്‍ ഷിജില്‍ (40) നടത്തിപ്പുകാരനായ ബെന്നിയെ ഒളിവില്‍ പോകാന്‍ സഹായിച്ച നടുവട്ടം കണ്ണാംപറമ്ബില്‍ സാബു (46) തോട്ടുവ കവല മുരിയംപിള്ളി വീട്ടില്‍ ദീപക് (34) എന്നിവരെയാണ് പിടിയിലായത്.

പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിപ്പുകാരനായ ബെന്നിയെ ബംഗളൂരുവില്‍ നിന്നും പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button