KeralaLatest NewsNews

ഓടിയാല്‍ വീട്ടിലെത്തി പിടികൂടും ; മദ്യലഹരിയില്‍ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍

ചെറുതോണി : മദ്യ ലഹരിയില്‍ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ പിടിയില്‍. ഇടുക്കി മരിയാപുരത്ത് ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. തങ്കമണി സ്വദേശികളായ കൂട്ടപ്ലാക്കല്‍ ജസ്ബിന്‍ (32), തകടിയേല്‍ നിതിന്‍ (29), പാണ്ടിപ്പാറ സ്വദേശി വള്ളിപറമ്പില്‍ മാത്യു (26) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ് എടുത്തു. യുവാക്കളെ കോടതിയില്‍ ഹാജരാക്കി.

ആശുപത്രിയില്‍ പോകാനാണെന്ന വ്യാജേന സുഹൃത്തിന്റെ കാര്‍ എടുത്തുകൊണ്ട് വന്ന യുവാക്കള്‍ മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടി റോഡിന്റെ മറുവശത്തുകൂടി നടക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടരുതെന്നും ഓടിയാല്‍ വീട്ടിലെത്തി പിടികൂടുമെന്നും ഭീഷണിപ്പെടുത്തി. വിജനമായ സ്ഥലമായിരുന്നതിനാല്‍ ഭയന്ന പെണ്‍കുട്ടികള്‍ അര കിലോമീറ്ററോളം ഓടി ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button