Latest NewsNewsInternational

ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യുദ്ധവിമാനം തകര്‍ന്നു വീണു

വാഷിംഗ്ടണ്‍: ആകാശത്ത് വച്ച്‌ ഇന്ധനം നിറയ്ക്കുന്നതിനിടെ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ച്‌ യുദ്ധവിമാനം തകര്‍ന്നു വീണു. കാലിഫോര്‍ണിയയിലെ ഇംപീരിയല്‍ കൗണ്ടിയിലാണ് അപകടം. അമേരിക്കന്‍ വ്യോമസേനയുടെ എഫ് -35 ബി യുദ്ധവിമാനമാണ് ആകാശത്ത് വച്ച്‌ ഇന്ധനം നിറയ്ക്കുന്ന ടാങ്കറുമായി കൂട്ടിയിടിച്ച്‌ തകര്‍ന്നത്. ആകാശത്ത് വച്ച്‌ എഫ് -35 ബി യുദ്ധവിമാത്തിന്റെ ഇന്ധം തീരുകയും ഇതില്‍ ഇന്ധനം നിറയ്ക്കാനെത്തിയ കെ.സി -130 ജെ ടാങ്കര്‍ വിമാനം എഫ് -35 ബി യുദ്ധവിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read also: നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്: ഇന്ത്യയില്‍ ഇപ്പോള്‍ ഇങ്ങിനെയാണ്: എം സ്വരാജ്

ടാങ്കര്‍ വിമാനം സുരക്ഷിതമായി സമീപത്തെ തെര്‍മല്‍ വിമാനത്താവളത്തിലിറക്കിയെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. യുദ്ധവിമാനത്തിന്റെ പെെലറ്റ് വിമാനത്തില്‍ നിന്നും പാരച്യൂട്ട് മാര്‍ഗം പുറത്തു കടന്നു രക്ഷപെട്ടു. പെെലറ്റ് ചികിത്സയില്‍ തുടരുകയാണ്.

Related Articles

Post Your Comments


Back to top button