KeralaLatest NewsNews

നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ആർക്കും അ​വ​കാ​ശ​മില്ല; അശ്ലീല യൂട്യൂബറെ മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ  യൂട്യൂബര്‍ വിജയ് പി നായരെ മ​ര്‍​ദ്ദി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ സ്ത്രീ​ക്കും പു​രു​ഷ​നും അ​വ​കാ​ശ​മി​ല്ലെ​ന്നും ശി​ക്ഷ സ്വ​യം ന​ട​പ്പി​ലാ​ക്കി​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു.

Read also: ഇനി ഒളിഞ്ഞിരുന്നുള്ള പിടിത്തമൊന്നുമില്ല, എല്ലാം ഓണ്‍ലൈൻ; ഗതാഗതനിയമലംഘനത്തിനുള്ള പിഴ വീട്ടിലെത്തും

ഇ​ത് സം​ബ​ന്ധി​ച്ച് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ റ​നീ​ഷ് കാ​ക്ക​ട​വ​ത്ത് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ആദ്യം സിനിമ സംബന്ധിയായും സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുമായിരുന്നു ഇയാൾ വീഡിയോകള്‍ ചെയ്ത് തുടങ്ങിയിരുന്നത്. പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ ഇയാള്‍ സ്വയം തയാറാക്കി അവതരിപ്പിക്കുകയായിരുന്നു. പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തലക്കെട്ടുകളോടെയാണ് ഇയാൾ യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നത്. ചില വനിതകളെ പേരെടുത്തുപറഞ്ഞും, മറ്റു ചിലരെ പേര് പറയാതെ തന്നെ ഐഡന്റിന്റി പൂർണമായി വെളിപ്പെടുത്തിയുമൊക്കെയായിരുന്നു ഇയാൾ വീഡിയോ ചെയ്തത്.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ ഉൾപ്പെടെയുള്ളവർ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി. നടപടി ഒന്നും എടുക്കാതെ വന്നതോടെയാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ് നായർ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലെത്തി ഇയാളുടെ മുഖത്ത് കരി മഷി ഒഴിക്കുകയും മർദ്ദിക്കുകയും ചെയ്തു. വിജയ് പി നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button