Latest NewsNewsIndia

രാജ്യാന്തര യാത്രാവിമാന സർവീസ് : സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ നീട്ടി. ചരക്കുവിമാനങ്ങള്‍ക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളിലെ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read Also : ” ഇന്ത്യ നശിച്ചുകാണണമെന്നുള്ള അധമചിന്തയാണ് ഇടതുപക്ഷത്തെ ആജന്മകാലം നയിച്ചിട്ടുള്ളത് ” : കെ സുരേന്ദ്രൻ

‘അണ്‍ലോക്ക് 5’ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാം. 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാം. പാര്‍ക്കുകള്‍ തുറക്കാനും അനുമതിയുണ്ട്. സ്‌കൂളും കോളജും തുറക്കാമെന്നു കേന്ദ്രം അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button