Latest NewsNewsIndia

ഒക്ടോബര്‍ ഒന്നുമുതല്‍ നിയമങ്ങള്‍ പലതും മാറുന്നു: ഡ്രൈവിംഗ് ലൈസൻസ്, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾക്കുൾപ്പെടെ പുതിയ ചട്ടം

ന്യൂഡൽഹി: നാളെ മുതൽ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സിൽ മാറ്റങ്ങൾ വരുന്നു. മോട്ടോര്‍ വാഹന നിയമങ്ങള്‍, ഉജ്വാല പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നിയമങ്ങള്‍ എന്നിവയാണ് നാളെ മുതൽ മാറുന്നത്. വന്‍കിട ബിസിനസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ കോര്‍പ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതും നാളെ മുതൽ പ്രാബല്യത്തിൽ വരും.

Read also: ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിയ്ക്കുന്നു : ബ്രഹ്മാസ്ത്രത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ …. ബ്രഹ്മോസ് പുതിയ പതിപ്പ് വിക്ഷേപണം വിജയകരം

ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍ ഒന്നുമുതല്‍ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷന്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കും. ക്യു ആര്‍ കോഡ് ഉള്‍പ്പെടുന്ന മൈക്രോ ചിപ്പും നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും പുതിയ ലൈസൻസിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവര്‍മാര്‍, അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവര്‍ എന്നിവരെ തിരിച്ചറിയാൻ ഈ ലൈസൻസിലൂടെ കഴിയും.   രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നടത്തുന്ന പണമിടപാടുകള്‍ക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. എന്നാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള ഡിസ്കൌണ്ട് തൽക്കാലത്തേക്ക് തുടരും.

Read also: കാർഷിക ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചതിന് പിന്നാലെ കർഷകരുടെ ഉന്നമനത്തിനായുള്ള പുതിയ നയവുമായി യു പി സർക്കാർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലന്‍സ് കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. മെട്രോ, അര്‍ബന്‍ അക്കൌണ്ടുകള്‍ക്കും 3000 രൂപയും ഗ്രാമീണ ശാഖകള്‍ക്കും 1000 രൂപയുമായി നിലനിര്‍ത്തിയിട്ടുണ്ട്. വിദേശ പണം ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഒക്ടോബര്‍ 1 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് സൂചന. വിദേശത്ത് പഠനത്തിനായി പോയിരിയ്ക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും ലോണ്‍ എടുത്തിരിയ്ക്കുന്നതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന പണം ഇടപാടുകള്‍ക്ക് 0.5 ശതമാനമാകും ഈടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button