Latest NewsNewsFootballSports

ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ക്വാര്‍ട്ടര്‍-ഫൈനലില്‍

ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബര്‍ണ്‍ലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് വിജയിച്ചാണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രൈട്ടനെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് മുന്നേറിയത്. യുണൈറ്റഡിനെയും സിറ്റിയേയും കൂടാതെ എവര്‍ട്ടനും ന്യൂകാസിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

മത്സരത്തില്‍ തുടര്‍ച്ചയായ നാലാം കിരീടം എന്ന ലക്ഷ്യം തുടരാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള ബുധനാഴ്ച ബര്‍ണ്‍ലിക്കെതിരെ ലഭ്യമായ എല്ലാ മികച്ച താരങ്ങളെയും കളത്തിലിറക്കിയത്. സിറ്റിക്കായി റഹീം സ്റ്റെര്‍ലിംഗ് രണ്ടുതവണ സ്‌കോര്‍ ചെയ്തു, ഓഫ് സീസണ്‍ ഒപ്പിട്ട ഫെറാന്‍ ടോറസ് ഒരു ഗോളും നേടിയതോടെ സിറ്റി ആദ്യ 16 ലേക്ക് മുന്നേറുകയായിരുന്നു.

ലെസ്റ്റര്‍ക്കെതിരെ പരിക്കേറ്റ സെര്‍ജിയോ അഗ്യൂറോയുടെയും ഗബ്രിയേല്‍ ജിസൂസിന്റെയും അഭാവത്തിലാണ് സിറ്റി ഇറങ്ങിയിരുന്നത്. താരങ്ങള്‍ക്ക് പരിക്കേറ്റ് പിന്മാറിയതോടെ താല്‍ക്കാലിക സെന്‍ട്രല്‍ സ്ട്രൈക്കറായി സ്റ്റെര്‍ലിംഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലീഗ് കപ്പിന്റെ അവസാന ഏഴ് പതിപ്പുകളില്‍ അഞ്ചെണ്ണത്തില്‍ സിറ്റി വിജയിച്ചു.

ഗ്വാര്‍ഡിയോളയില്‍ നിന്ന് വ്യത്യസ്തമായി, മാന്‍ യുണൈറ്റഡ് മാനേജര്‍ ഓലെ ഗുന്നാര്‍ സോല്‍സ്ജെയര്‍ പുതുനിര കളിക്കാരെ കളത്തിലിറക്കിയെങ്കിലും ബ്രൈടനെ 3-0 ന് പരാജയപ്പെടുത്താന്‍ ഇത് മതിയായിരുന്നു. 44-ാം മിനിറ്റില്‍ സ്‌കോട്ട് മക് ടൊമിനെയുടെ ഹെഡറിലൂടെ ആദ്യ ഗോള്‍. 73-ാം മിനൂട്ടില്‍ ജുവാന്‍ മാട്ടയുടെ ഗംഭീര ഫിനിഷ്. 80-മിനുട്ടില്‍ പകരക്കാരനായ പോള്‍ പോഗ്ബയുടെ ഫ്രീ കിക്കില്‍ നിന്ന് മനോഹരമായ മൂന്നാം ഗോള്‍.

ചൊവ്വാഴ്ച ചെല്‍സിക്കെതിരായ പെനാല്‍റ്റി-ഷൂട്ട ഔട്ട് വിജയത്തിന് ശേഷം ടോട്ടന്‍ഹാമും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

വെസ്റ്റ് ഹാമിനെതിരെ എവര്‍ട്ടണ്‍ 4-1 ന് ജയിച്ചു. ഈ സീസണിലെ രണ്ടാം ഹാട്രിക്ക് ഡൊമിനിക് കാല്‍വര്‍ട്ട്-ലെവിന്‍ നേടിയതിലൂടെയാണ് എവര്‍ട്ടണ്‍ അനായാസ വിജയം നേടിയത്. പ്രീമിയര്‍ ലീഗില്‍ സീസണിലെ മികച്ച തുടക്കം നല്‍കിയ രണ്ട് ബ്രസീലുകാരായ റിച്ചാര്‍ലിസണും അലനും രണ്ടാം പകുതിയില്‍ പരിക്കേറ്റു. 1938 ന് ശേഷം ആദ്യമായി ആറ് വിജയങ്ങള്‍ നേടി എവര്‍ട്ടണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button