COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ കോവിഡ് മുക്തർ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു

കുവൈറ്റ് സിറ്റി : കോവിഡ് ഭേദമായവരുടെ എണ്ണം കുവൈറ്റിൽ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. വ്യാ​ഴാ​ഴ്ച 509 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 97,197ആയി ഉയർന്നു. 494 പേ​ർ​ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 105,676ഉം, മരണസംഖ്യ 612ഉം ആയി. നി​ല​വി​ൽ 7,867 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ൽ 139 പേ​ർ തീ​വ്ര പ​രി​ച​ര​ണ​ത്തി​ലാ​ണ്. 3,930 പ​രി​ശോ​ധ​ന​കൾ കൂടി നടത്തിയതോടെ ആകെ കോവിഡ് പരിശോധനകളുടെ 751,163 ആ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

Also read :‘ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു’; ജന്മവാർഷികത്തിൽ രാഷ്ട്രപിതാവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎയില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവർ വീണ്ടും ആയിരത്തിന് മുകളിൽ. വ്യാഴാഴ്ച 1,158 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ ഇന്നത്തെ 95,348ഉം, മരണസംഖ്യ 421ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,179 പേര്‍ സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം . 84,903 ആയി ഉയർന്നു. നിലവില്‍ 10,024 പേരാണ് ചികിത്സയിലുള്ളതെന്നും . 91,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നും മന്ത്രാലയം അറിയിച്ചു .ബുധനാഴ്ച്ച 1,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ മരണപ്പെട്ടു. 1,186 പേർ രോഗമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button