Latest NewsNewsIndia

‘ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു’; ജന്മവാർഷികത്തിൽ രാഷ്ട്രപിതാവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധമായ ഇന്ത്യയെ പടുത്തുയർത്താൻ ഗാന്ധിജിയുടെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിൽ ഗാന്ധിജിയെ അനുസ്മരിച്ച് എഴുതിയ കുറിപ്പിലാണ് പ്രധാനമന്ത്രി ഈക്കാര്യം പറയുന്നത്.

Read Also :  ‘എല്ലാ മനുഷ്യർക്കും പ്രചോദനത്തിന്റെ ഉറവിടമാണ് മഹാത്മാ ഗാന്ധി’; രാഷ്ട്രപിതാവിന് ആദരവ് അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ബാപ്പു എന്ന് അഭിസംബോധ ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി ഗാന്ധിജിയുടെ അനുസ്മരണ കുറിപ്പ് എഴുതിയിരിക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ ബാപ്പുവിനെ രാജ്യം സ്‌നേഹത്തോടെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളിൽ നിന്നും ജീവിതത്തിൽ നിന്നും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. സമൃദ്ധവും, അനുകമ്പയുള്ളതുമായുള്ള രാജ്യം പടുത്തുയർത്താൻ ബാപ്പുവിന്റെ ആശയങ്ങളാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗാന്ധിജിയുടെ ആശങ്ങൾ രാജ്യത്ത് നടപ്പിലാക്കിയതിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിയ്ക്ക് പ്രണാമം അർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button