KeralaLatest NewsIndia

അവസാനമായി കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് സോറി എന്നെഴുതി: ഡോക്ടർ അനൂപ് കൃഷ്ണയുടെ ആത്മഹത്യയിൽ ഞെട്ടലോടെ സഹപ്രവർത്തകർ

ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

കൊല്ലം: കൊല്ലം കടപ്പാക്കടയ്ക്കു സമീപത്തുള്ള അനൂപ് ഓര്‍ത്തോ കെയര്‍ ആശുപത്രിയിലെ ഡോ.അനൂപ് കൃഷ്ണ(35) ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ സുഹൃത്തുക്കളും ബന്ധുക്കളും.കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങി നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍, കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്‌ക്കെത്തിയ ഏഴുവയസ്സുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്, ആശുപത്രിയുടെ മുന്‍പില്‍ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ആശുപത്രിയുടമയായ ഡോക്ടറുടെ ആത്മഹത്യ. കുളിമുറിയുടെ ഭിത്തിയില്‍ രക്തം കൊണ്ട് സോറി എന്ന് എഴുതിയിട്ടുണ്ട്.ഏഴു വസുള്ള മകനാണ് ഡോ. അനൂപിനുള്ളത്. തന്റെ മകന്റെ അതേ പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ തന്റെ ആശുപത്രിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് വലിയ തോതില്‍ ഉലച്ചിരുന്നു. ഹൃദയസ്തംഭനം മൂലമായിരുന്നു ഏഴു വയസുള്ള കുഞ്ഞ് മരിക്കാന്‍ ഇടയാക്കിയത്.

read also: കര്‍സേവകരുടെ വേഷമിട്ട്‌ ജമ്മു കശ്‌മീരിലെ ഉധംപൂരില്‍നിന്നു നൂറോളം സാമൂഹികവിരുദ്ധര്‍ അയോധ്യയിലേക്കു പുറപ്പെട്ടതും പാക് പങ്കും അന്വേഷണവിധേയമായില്ലെന്ന്‌ സി.ബി.ഐ. കോടതി

അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍, കാലിലെ വളവ് മാറ്റാന്‍ ശാസ്ത്രക്രിയയ്‌ക്കെത്തിയ ഏഴുവയസ്സുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുട്ടിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സാ പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്, ആശുപത്രിയുടെ മുന്‍പില്‍ മൃതദേഹവുമായി പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.

കുട്ടി മരിച്ചത് അനസ്‌തേഷ്യ നല്‍കിയതിലെ പിഴവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അനൂപ് കൃഷ്ണയാണ് ആശുപത്രിയിലെ പ്രധാന സര്‍ജന്‍. എന്നാല്‍, അനസ്‌തേഷ്യ വിഭാഗം കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറായിരുന്നു. എന്നാല്‍, ആശുപത്രി ഉടമ എന്ന നിലയില്‍ കുട്ടിയുടെ മരണവും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും അനൂപിന് വലിയ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ 7 വര്‍ഷത്തിലധികമായി പ്രവര്‍ത്തന പാരമ്പര്യമുള്ള ആശുപത്രിയാണ് അനൂപ് ഓര്‍ത്തോ കെയര്‍. ആയിരത്തോളം ശസ്ത്രക്രിയകള്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ഇത്തരം ഒരു ചികിത്സാ പിഴവ് ഉണ്ടാകുന്നത്. അതിന്റെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടര്‍ എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ശ്രദ്ധേയനായ ഒരു ഓര്‍ത്തോ സര്‍ജനായി പേരെടുത്ത ഡോ. അനൂപ് ഇത്തരമൊരു അന്ത്യം അര്‍ഹിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Back to top button