CricketLatest NewsNews

ഐപിഎൽ: തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകർത്ത് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 10 വിക്കറ്റിനാണ് ടീമിന്റെ ജയം. 179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ നിന്നാണ് വിജയം കൈപ്പിടിയിലൊതുക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും കൂടി നേടിയ 181 റണ്‍സാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. ഫാഫ് ഡു പ്ലെസി 53 പന്തില്‍ 87 റണ്‍സും ഷെയിന്‍ വാട്സണ്‍ 53 പന്തില്‍ 83 റണ്‍സുമാണ് നേടിയത്.

Read also: സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം: ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച പ്രിയങ്കയെക്കുറിച്ച് കെ.കെ.രമ

അതേസമയം പഞ്ചാബിന് വേണ്ടി 46 പന്തിൽനിന്ന് കെ.എൽ. രാഹുൽ അർധസെഞ്ചുറി തികച്ചു. രാഹുലിന്റെ സീസണിലെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178‌ റണ്‍സെടുത്തു. ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ അർധസെഞ്ചുറി (52 പന്തിൽ 63) പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button