USALatest NewsNewsInternational

കൽപ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കൽപ്പന ചൗളയുടെ പേരിലുള്ള ബഹിരാകാശ പേടകം വിക്ഷേപിച്ച് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആവശ്യമായ ചരക്കുകളുമായി സിഗ്നസ് ബഹിരാകാശ പേടകമാണ് അന്‍റാറെസ് റോക്കറ്റിൽ വിക്ഷേപിച്ചത്. നോർത്ത്റോപ്പ് ഗ്രുമ്മന്റെ അന്‍റാറെസ് റോക്കറ്റിൽ വിക്ഷേപിച്ചത്.

Also read : കൊറോണ വാക്‌സിന്‍ 2020ന്റെ അവസാനത്തില്‍ … ഓക്‌സ്ഫഡ് സര്‍വകലാശാല

1217 കിലോഗ്രാം ശാസ്ത്ര ഗവേഷണ സാമഗ്രികളും, 852 കിലോഗ്രാം ഉപകരണങ്ങളുമാണ് പേടകത്തിലുള്ളത്. രക്താർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നിന്‍റെ ബയോളജിക്കൽ പരിശോധന ഉൾപ്പെടെ ഇതിലുണ്ട്. ബഹിരാകാശ വിളകൾക്ക് മാതൃകയായി മുള്ളങ്കി വളർത്തുന്നതിനുള്ള പഠനം, ബഹിരാകാശ യാത്രികർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന കോംപാക്ട് ടോയ്ലറ്റ്, പര്യവേക്ഷണ ദൗത്യങ്ങൾക്കായുള്ള 360 ഡിഗ്രി വെർച്വൽ റിയാലിറ്റി ക്യാമറ തുടങ്ങിയ ചരക്ക് ബഹിരാകാശ ദൗത്യത്തിലുണ്ട്. രണ്ടു ദിവസം യാത്ര ചെയ്താണ് പേടകം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേരുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button