COVID 19KeralaLatest NewsIndiaNews

കോവിഡ് ശമിപ്പിക്കാൻ ആടലോടകവും ചിറ്റമൃതും; ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി

തിരുവനന്തപുരം: കോവിഡിനെ തുരത്താൻ ആയുര്‍വേദത്തിന്റെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ സാധ്യമാകുമോ എന്നതിലേക്കായി പഠനം നടത്താനൊരുങ്ങി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ). കോവിഡ് രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ശമിപ്പിക്കാൻ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയം അനുമതി നൽകി.

Read also: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കായി സംസ്ഥാനത്ത് വ്യാപക പരിശോധന

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി‌എസ്‌ഐആർ) സഹകരണത്തോടെയാണ് എഐഐഎ പഠനം നടത്തുന്നത്. കേരളത്തിൽ നിന്നുള്ള ആയുർവേദ ഗവേഷകരും ഇതിൽ പങ്കാളികളായേക്കും.

ആയുർവേദത്തിൽ ആടലോടകം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നുണ്ട്. പനി, ജലദോഷം, നീർവീഴ്ച തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയായാണു ചിറ്റമൃത് ഉപയോഗിക്കുന്നത്. എഐഐഎ സംഘം തയാറാക്കുന്ന റിപ്പോർട്ടും ചികിത്സാ പ്രോട്ടോക്കോളും വിവിധ മേഖലകളിലെ വിദഗ്ധർ അവലോകനം ചെയ്യും.

shortlink

Post Your Comments


Back to top button