COVID 19Latest NewsKeralaNews

ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നു. ഇനിയും പറയാതിരിക്കാന്‍ വയ്യ: വിമർശനങ്ങളുമായി ഐ.എം.എ

തിരുവനന്തപുരം: ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അതിരൂക്ഷമായി രോഗം വ്യാപിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ‘ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നു. ഇനിയും പറയാതിരിക്കാന്‍ വയ്യ’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വാർത്താക്കുറിപ്പിൽ പറയുന്നു. ആരോഗ്യ വിദഗ്ദ്ധരെ മൂലയ്ക്കിരുത്തി, രാഷ്ട്രീയ ലാഭങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഉദ്യോഗസ്ഥ മേധാവിത്വത്തിലാണ് മഹാമാരിയെ നേരിടുന്നത്. അതുകൊണ്ടുതന്നെ അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനില്‍ക്കുന്നു എന്നും ഐഎംഎ വിമര്‍ശിക്കുന്നു.

Read also: സിപിഎം ബ്രഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിന് കാരണം സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക ; കെ സുരേന്ദ്രന്‍

കോവിഡ് ഇതര രോഗികളെ സര്‍ക്കാര്‍ മേഖല പൊതുവേ കയ്യൊഴിഞ്ഞ സ്ഥിതിയാണ്. സ്വകാര്യ മേഖലയാകട്ടെ കോവിഡ്- കോവിഡ് ഇതര രോഗികളെ ഒരേ സമയം പരിചരിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ ഐ.സി.യു. വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ഇനിയും സജ്ജീകരിച്ചിട്ടില്ല. നിലവില്‍ എണ്‍പത് ശതമാനം ഐ.സി.യു. വെന്റിലേറ്റര്‍ ബെഡുകളില്‍ രോഗികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇനിയും രോഗികള്‍ ഇരട്ടിയാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

Read also: അതീവജാഗ്രതിയില്‍ ഇന്ത്യന്‍ വ്യോമസേന : തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം

പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് കൊറോണ വൈറസിന് എതിരെ ആണ്, ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയല്ല. ആരോഗ്യ പ്രവര്‍ത്തകരോട് അല്പം കൂടി സഹാനുഭൂതി പുലര്‍ത്തുക, അവരും വേതനത്തില്‍ പിടിക്കാതിരിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവാരമുള്ള വരുത്തുക. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുസംവിധാനങ്ങളുടെ വീഴ്ചകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടുകളാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക. സര്‍ക്കാരിന്റെ ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥതക്കും നിരുത്തരവാദിത്വത്തിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ് ബലിയാടുകള്‍. ഇതാണ് സര്‍ക്കാരിന്റെ സമീപനമെങ്കില്‍ നാളിതുവരെ ആരോഗ്യപ്രവര്‍ത്തകര്‍ കൈവരിച്ച നേട്ടം കൈമോശം വരുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button