Latest NewsNewsIndia

ഹാഥ്‌റാസ് ബലാത്സംഗ കേസ്: കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സുപ്രീംകോടതിയിൽ യു പി സര്‍ക്കാർ

ന്യൂ ഡല്‍ഹി: ഹാഥ്റാസ് സംഭവത്തിൽ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമർപ്പിച്ചു. കേസില്‍ കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ്‌ യു പി സര്‍ക്കാര്‍ കോടതിയെ നിലപാടറിയിച്ചത്.

Read also: സെക്രട്ടറിയേറ്റ് തീവെപ്പിന് പിന്നിൽ ആസൂത്രിത നീക്കം; ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ

സ്ഥാപിത താത്പര്യക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവെന്നും യു.പി സര്‍ക്കാര്‍ ആരോപിക്കുന്നു. തെറ്റായ വ്യഖ്യാനങ്ങള്‍ അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയോടു ആവശ്യപ്പെട്ടു.

ദളിത് പെണ്‍കുട്ടി ക്രൂരപീഢനത്തിനിരയായതും തുടര്‍ന്ന് മരണടഞ്ഞതും രാജ്യത്ത് യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് എതിരായ പ്രതിഷേധങ്ങള്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അപമാനിക്കുവാനും അതിന്റെ പേരില്‍ സംസ്ഥാനത്ത് കലാപത്തിന് ശ്രമം നടത്താനുമായിരുന്നുവെന്ന് സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു. അതിനാല്‍ സി.ബി.ഐ കേസ് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. കേസിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച എസ്.ഐ.ടി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button