Latest NewsKerala

തൃശൂരിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതി എംകെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നു

എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച്‌ സിപിഎമ്മിലെത്തിയത് വലിയ ചര്‍ച്ചയാണ് തൃശ്ശൂര്‍ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയിരിക്കുന്നത്.

തൃശൂര്‍: തൃശൂരിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എംകെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നു. തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു മുകുന്ദന്‍. കൊച്ചനിയന്‍ കേസില്‍ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം. എംകെ മുകുന്ദന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച്‌ സിപിഎമ്മിലെത്തിയത് വലിയ ചര്‍ച്ചയാണ് തൃശ്ശൂര്‍ ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയിരിക്കുന്നത്.

എസ്‌എഫ്‌ഐ നേതാവ് കൊച്ചനിയന്റെ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്നു എംകെ മുകുന്ദന്‍. ഒന്നാം പ്രതിയായ അനില്‍കുമാറിനെ ശിക്ഷിക്കുകയും മുകുന്ദനെ വെറുതെ വിടുകയുമായിരുന്നു. രണ്ടാം പ്രതിയായിരുന്ന മുകുന്ദന്‍ പിന്നീട് കോണ്‍ഗ്രസ് നേതാവാകുകയും നാല് തവണ തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്നു. 36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുകുന്ദന്‍ ഇപ്പോള്‍ സിപിഎമ്മിലെത്തിയത്.

read also: കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാന്‍ പോക്സോ കേസിലെ പ്രതി ക്ലാസെടുത്ത സംഭവം ,അന്വേഷണത്തിന് ഉത്തരവ്

കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ നാളായി അഭിപ്രായഭിന്നതയിലായിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചാണ് ഇപ്പോള്‍ സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചത്. സിപിഎം. നേതാക്കള്‍ക്കൊപ്പമാണ് എംകെ മുകുന്ദന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. 1992 ഫെബ്രുവരി 29നായിരുന്നു തൃശൂരില്‍ എസ്‌എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊല്ലപ്പെട്ടത്. കെഎസ് യു നേതാക്കളായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന എംഎസ് അനില്‍കുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. മുകുന്ദനായിരുന്നു കൊലക്കേസിലെ രണ്ടാം പ്രതി.

shortlink

Post Your Comments


Back to top button