Latest NewsIndia

കൊല്‍ക്കത്തയില്‍ ബിജെപി റാലിക്ക് നേരെ തൃണമൂൽ ആക്രമണം ; നിരവധി നേതാക്കള്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച നബന്ന ചലോ റാലിയില്‍ തൃണമൂൽ ആക്രമണവും പോലീസ് ലാത്തിച്ചാര്ജും. പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും നേതാക്കളടക്കം ഒട്ടേറേപ്പേര്‍ക്ക് പരിക്കേറ്റു.

read also: വാളയാർ പീഡനം: നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കും

പലയിടത്തും തൃണമൂൽ പ്രവർത്തകർ റാലിക്ക് നേരെ കല്ലേറ് നടത്തിയതായി ബിജെപി ആരോപിച്ചു. അതെ സമയം പൊലീസ് ബാരിക്കേഡ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്ന് പോലീസ് ആരോപിച്ചു.

പലയിടത്തും തൃണമൂല്‍ ഗുണ്ടകള്‍ പ്രതിഷേധങ്ങളെ കായികമായി അക്രമിച്ചിരുന്നു. എന്നാല്‍, പോലീസ് നോക്കിനില്‍ക്കുക മാത്രമാണ് ഉണ്ടായത്. ബംഗാള്‍ സെക്രട്ടേറിയറ്റിലേക്ക് ബിജെപി മാര്‍ച്ച്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഓഫീസുകള്‍ അടച്ചിടാന്‍ മമത ബാനര്‍ജി നിര്‍ദ്ദേശിച്ചിരുന്നു. തൃണമൂല്‍ ഗുണ്ടടളുടെയും പോലീസിന്റെ അക്രമത്തില്‍ ബിജെപി പിന്‍തിരിയില്ലെന്ന് ബിജെപി ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button