Latest NewsNewsInternational

സ്വർണക്കള്ളന്മാരെ കുടുക്കാൻ പിന്തുണയുമായി യുഎഇ

എംബസിയെയോ ദുബായ് കോൺസുലേറ്റിനെയോ ഇടപെടുത്താതെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഡൽഹിയിൽ നിന്ന് നേരിട്ടാണു ചോദ്യം ചെയ്യലിനുള്ള നടപടികളെടുത്തത്.

ദുബായ്: സ്വർണക്കടത്തു കേസിലെ നയതന്ത്ര പാഴ്സൽ മൂന്നാം പ്രതി ഫൈസൽ ഫരീദ്, 10-ാം പ്രതി റബിൻസ് ഹമീദ് എന്നിവരെ ഇന്ത്യയ്ക്കു കൈമാറാൻ തടസ്സമുണ്ടാകില്ലെന്ന് യുഎഇ. അപേക്ഷ നൽകിയാൽ പ്രതികളെ വിട്ടുനൽകാൻ സന്നദ്ധമാണെന്ന് യുഎഇ ഇന്ത്യയെ അറിയിച്ചതായാണു വിവരം. എന്നാൽ ഇതുവരെ ഇന്ത്യ അപേക്ഷ നൽകിയിട്ടില്ലെന്ന് റിപ്പോർട്ട്.

എൻഐഎ സംഘം ദുബായിൽ ഓഗസ്റ്റ് 11,12 തീയതികളിൽ പ്രതികളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ എംബസിയെയോ ദുബായ് കോൺസുലേറ്റിനെയോ ഇടപെടുത്താതെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ ഡൽഹിയിൽ നിന്ന് നേരിട്ടാണു ചോദ്യം ചെയ്യലിനുള്ള നടപടികളെടുത്തത്. നയതന്ത്ര പാഴ്സൽ പ്രതി ഫൈസിൽ ഫരീദിനെ ആദ്യം ഗാരിജ് വാടകയുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണു ദുബായ് പോലീസ് ചോദ്യംചെയ്തത്. പിന്നീട് സ്വർണക്കടത്തു കേസിൽ തന്നെയാണ് അറസ്റ്റ് എന്നാണു വിവരം. തുടർന്ന് ഹവാല ഇടപാട് കേസിൽ റബിൻസും പിടിയിലായി.

Read Also: കേരളത്തിലെ ഭവന നിര്‍മ്മാണത്തിനായി യു എ ഇയിലെ സന്നദ്ധ സംഘടന നല്‍കിയ സഹായത്തിലും വെട്ടിപ്പു നടത്തി സ്വപ്‌ന : കോടികള്‍ കമ്മിഷന്‍ കൈപ്പറ്റിയതായും കണ്ടെത്തി.

യുഎഇയിൽ കേസിൽപ്പെട്ട ഇന്ത്യക്കാരെ വിട്ടുകിട്ടാൻ പ്രയാസമില്ല. എന്നാൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ‌ഇരുരാജ്യങ്ങളും തമ്മിൽ 1999 മുതലുണ്ട്. യുഎഇയുടെ പ്രതിഛായ കളങ്കപ്പെടുത്തിയ കേസിൽ ദുബായിലും അന്വേഷണം പുരോഗമിക്കുകയാണ്. വ്യാജരേഖ ചമച്ചു നയതന്ത്ര ബാഗേജ് സാക്ഷ്യപ്പെടുത്തി അയച്ചതു സംബന്ധിച്ചാണു ദുബായിലെ അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button