Latest NewsNewsInternational

ആഗോള ഭീകരവാദം പാക്കിസ്ഥാനില്‍ അതിശക്തം … എല്ലാ റിപ്പോര്‍ട്ടുകളും പാകിസ്ഥാനെതിരെ … പാകിസ്ഥാന്റേയും ഇമ്രാന്‍ ഖാന്റേയും നില കൂടുതല്‍ പരുങ്ങലില്‍ : തങ്ങളെ കുടുക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ആഗോള ഭീകരവാദം പാക്കിസ്ഥാനില്‍ അതിശക്തം . എല്ലാ റിപ്പോര്‍ട്ടുകളും പാകിസ്ഥാനെതിരെ . ഇതോടെ പാകിസ്ഥാന്റേയും ഇമ്രാന്‍ ഖാന്റേയും നില കൂടുതല്‍ പരുങ്ങലിലായി. ഭീകരവാദത്തെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഭീകരപ്രവര്‍ത്തകരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) ഈ മാസം നടത്തുന്ന യോഗം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അതി നിര്‍ണായകമായി . നേരത്തെ ആഗോള ഭീകര വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ ശക്തമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പുറമെ എഫ്എടിഎഫ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിലും ഉള്‍പ്പെടുത്തി. ഈ മാസം 21 മുതല്‍ 23 വരെയാണ് യോഗം. ഈ യോഗത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് എഫ്എടിഎഫ് സ്വീകരിക്കുമെന്നാണ് സൂചന.

read also : കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം : ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’ …. സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി

ഗ്രേ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഇമ്രാന്‍ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒഴിവാക്കിയേക്കില്ല. 2019 ഒക്ടോബറിലാണ് പാക്കിസ്ഥാനില്‍ ഭീകരവാദ പ്രവര്‍ത്തനം വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് എഫ്എടിഎഫ് പുറത്തുവിട്ടത്. എന്നാല്‍ റിപ്പോര്‍ട്ടിന് പിന്നില്‍ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്റെ വാദം.

ഗ്രേ പട്ടികയില്‍ തുടര്‍ന്നാല്‍ ലോകബാങ്കില്‍ നിന്നടക്കം സാമ്പത്തിക സഹായം ലഭിക്കാന്‍ ബുദ്ധിമുട്ടായേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button