Latest NewsIndiaNews

ഐപിഎല്ലിലെ മോശം പ്രകടനം: ധോണിയുടെ മകള്‍ക്ക് വധ ഭീഷണി; സുരക്ഷ ഉറപ്പാക്കി ജാര്‍ഖണ്ഡ് പോലീസ്

റാഞ്ചി: ഐപിഎല്ലിലെ മോശം പ്രകടനം കാഴ്ചവെച്ചെന്ന പേരിൽ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകൻ മഹേന്ദ്രസിങ് ധോണിയുടെ അഞ്ചു വയസ്സുള്ള മകള്‍ സിവയ്ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് ധോണിയുടെ കുടുംബം താമസിക്കുന്ന റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ ജാര്‍ഖണ്ഡ് പോലീസ് വര്‍ധിപ്പിച്ചു.

ധോണിയുടെ മോശം പ്രകടനത്തെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വധഭീഷണികളും വന്നതോടെ റാഞ്ചിയില്‍ ധോണിയുടെ ഫാംഹൗസിന് പുറത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ ഫാം ഹൗസിന്റെ പരിസരങ്ങളില്‍ പട്രോളിങ്ങും ശക്തമാക്കിയതായി റൂറല്‍ എസ്‌പി നൗഷാദ് ആലം വ്യക്തമാക്കി. ഇതിനു പുറമെ, ധോണിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തിയ വ്യക്തികളെ കണ്ടെത്താന്‍ പൊലീസിലെ സൈബര്‍ വിഭാഗം ശ്രമം തുടങ്ങി.

Read Also: കളിയില്‍ തോറ്റത് അച്ഛന്‍: ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും: അതിരുവിട്ട് ആരാധകർ

എന്നാൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയത്തിന്റെ വക്കില്‍നിന്ന് തോല്‍വിയിലേക്ക് വഴുതിയതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ധോണിക്കുമെതിരെ വിമര്‍ശനം കടുത്തത്. യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13-ാം സീസണില്‍ ധോണിയുടെ പ്രകടനം മോശമായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ചെന്നൈ വിജയത്തിന്റെ വക്കില്‍ നില്‍ക്കെ, ബാറ്റിങ്ങില്‍ ധോണിയും കേദാര്‍ ജാദവും സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് തോല്‍വിക്കു കാരണമായതെന്ന് വിമര്‍ശനമുണ്ടായിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കേദാര്‍ ജാദവിനെ പുറത്തിരുത്തിയാണ് ചെന്നൈ കളത്തിലിറങ്ങിയത്. അതേസമയം, ഈ മത്സരവും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

അതേസമയം ‘ക്രിക്കറ്റിനെ ഒരു വിനോദോപാധി മാത്രമായി കാണുന്നതാണ് ഉചിതം. അതിനപ്പുറത്തേക്കു പോയാല്‍ അപകടമാണെന്ന് ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. എന്നാൽ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്’ധോണിയും ടീമും നടത്തുന്ന മോശം പ്രകടനത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുന്നവരെ വിമര്‍ശിച്ച്‌ അസോസിയേഷന്‍.

shortlink

Related Articles

Post Your Comments


Back to top button