KeralaLatest NewsNews

മാധ്യമ പ്രവർത്തകന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

കോടതി നോട്ടീസയച്ചിട്ടും മൂന്ന് തവണ ഹാജരാകാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യപിച്ച്‌ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. കോടതി നോട്ടീസയച്ചിട്ടും മൂന്ന് തവണ ഹാജരാകാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീറാം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്.

Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

രണ്ടാം പ്രതിയും ശ്രീറാമിന്‍റെ സുഹൃത്തുമായ വഫ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യത്തിലും 50,000 രൂപക്കുള്ള ജാമ്യ ബോണ്ടിന്‍മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button