KeralaLatest NewsNews

ഇനി കുറച്ചു ദിവസങ്ങള്‍ വാട്‌സ്ആപ്പില്‍ ഓടാന്‍ സാധ്യതയുള്ള ഒരു വാര്‍ത്ത, കോവിഡ് കാലത്തെ പുതിയ വ്യാജവാര്‍ത്തയെ കുറിച്ച് ഡോ ദീപു സദാശിവന്‍

തിരുവനന്തപുരം : കോവിഡ് കാലം വ്യാജവാര്‍ത്തകളുടെയും കാലമാണ്. കോവിഡ് തുരത്താനുള്ള പുത്തന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി എന്ന് പ്രചരിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് ഈ അടുത്ത കാലത്തായി വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ ഏറ്റവും ഒടുവിലായി എത്തിയ ഒരു വ്യാജ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഡോ. ദീപു സദാശിവന്‍. ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിച്ച് കോവിഡിനെ പ്രതിരോധിക്കാം എന്ന് പ്രമുഖ മാധ്യമത്തില്‍ വന്ന വാര്‍ത്തയിലെ സത്യാവസ്ഥയുമായാണ് ദീപു എത്തിയിരിക്കുന്നത്.

വലിയൊരു ശാസ്ത്രീയ ബ്രേക്ക് ത്രൂ പോലെ മാതൃഭൂമി അവതരിപ്പിച്ചിരിക്കുന്നതും, ഇനി വാട്‌സാപ്പിലൂടെ കേശവന്‍ മാമന്മാരും മാമികളും ഓടിക്കാന്‍ പോവുന്നതും ആയ (ആയിരക്കണക്കിന് പേര് മൂക്കില്‍ ഗ്ലൂക്കോസ് ഒഴിക്കാന്‍ പോവുന്നതും സംഭവിക്കാനിരിക്കെ), ഈ സംഗതിയെക്കുറിച്ചു പ്രസ്തുത മാദ്ധ്യമം അല്ലാതെ മറ്റാരും അറിഞ്ഞ മട്ടില്ല. ഗൂഗിള്‍ നോക്കിയാല്‍ ഇത്ര ‘വലിയ മുന്നേറ്റത്തെ’ കുറിച്ച് മറ്റൊരു വരിയില്ല. ഇങ്ങനെ ഒരു ഡോക്ടര്‍ കൊയിലാണ്ടിയില്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള വിവരം ചില സൈറ്റുകളില്‍ ഉണ്ട്.
സംഭവിച്ചിരിക്കാന്‍ സാധ്യത ഉള്ളത്, ഇമ്മാതിരി വിചിത്ര സിദ്ധാന്തം എഴുതി കത്തായി ഐ സി എം ആര്‍ നു അയച്ചു കാണും, മറുപടിയായി നിങ്ങള്‍ ‘നടപടിക്രമങ്ങള്‍ പാലിച്ചു പഠനം നടത്തൂ’ എന്നോ മറ്റോ സാധാരണ ഓട്ടോമാറ്റഡ് റെസ്‌പോണ്‍സ് നു സമാനമായ ഒരു പ്രതികരണം കിട്ടിക്കാണും മെയിലില്‍. അത് വെച്ച് ‘ഗവേഷകനും’ ലോക്കല്‍ മാധ്യമ പ്രവര്‍ത്തകനും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ എഴുതി വിട്ടതാവണം. എന്നാണ് ദീപു പറയുന്നത്.

ദീപു സദാശിവന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

‘പല തരം തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളും കോവിഡ് കാലത്ത് വന്നു കൊണ്ടേ ഇരിക്കുന്നു…
എന്നാല്‍ ഏറെക്കുറേ പൂര്‍ണ്ണമായും അസംബന്ധമായ ഒന്നാണ് ഇത്.
ചിത്രം കണ്ടിട്ട് മാതൃഭൂമി ആണെന്ന് തോന്നുന്നു.
കണ്ടെത്തിയ വസ്തുതകള്‍ പറയാം,
വലിയൊരു ശാസ്ത്രീയ ബ്രേക്ക് ത്രൂ പോലെ മാതൃഭൂമി അവതരിപ്പിച്ചിരിക്കുന്നതും, ഇനി വാട്‌സാപ്പിലൂടെ കേശവന്‍ മാമന്മാരും മാമികളും ഓടിക്കാന്‍ പോവുന്നതും ആയ (ആയിരക്കണക്കിന് പേര് മൂക്കില്‍ ഗ്ലൂക്കോസ് ഒഴിക്കാന്‍ പോവുന്നതും സംഭവിക്കാനിരിക്കെ), ഈ സംഗതിയെക്കുറിച്ചു പ്രസ്തുത മാദ്ധ്യമം അല്ലാതെ മറ്റാരും അറിഞ്ഞ മട്ടില്ല.
ഗൂഗിള്‍ നോക്കിയാല്‍ ഇത്ര ‘വലിയ മുന്നേറ്റത്തെ’ കുറിച്ച് മറ്റൊരു വരിയില്ല. ഇങ്ങനെ ഒരു ഡോക്ടര്‍ കൊയിലാണ്ടിയില്‍ പ്രാക്ടീസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള വിവരം ചില സൈറ്റുകളില്‍ ഉണ്ട്.
സംഭവിച്ചിരിക്കാന്‍ സാധ്യത ഉള്ളത്, ഇമ്മാതിരി വിചിത്ര സിദ്ധാന്തം എഴുതി കത്തായി ഐ സി എം ആര്‍ നു അയച്ചു കാണും, മറുപടിയായി നിങ്ങള്‍ ‘നടപടിക്രമങ്ങള്‍ പാലിച്ചു പഠനം നടത്തൂ’ എന്നോ മറ്റോ സാധാരണ automated response നു സമാനമായ ഒരു പ്രതികരണം കിട്ടിക്കാണും മെയിലില്‍.
അത് വെച്ച് ‘ഗവേഷകനും’ ലോക്കല്‍ മാധ്യമ പ്രവര്‍ത്തകനും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ എഴുതി വിട്ടതാവണം.
ഇത്തരം തെറ്റിദ്ധാരണാ ജനകമായ വാര്‍ത്ത ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി ശിക്ഷാര്‍ഹമായ തെറ്റാണ്, പ്രത്യേകിച്ച് മഹാമാരിക്കാലത്ത്.
കപടശാസ്ത്രത്തിന്റെ മുഖമുദ്രയാണ്, സിദ്ധാന്തങ്ങള്‍ സ്ഥിരീകരിക്കാതെ ഇല്ലാത്ത പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
എന്തായാലും മൂക്കില്‍ ഗ്ലൂക്കോസ് ഒഴിച്ച് ലോകം നേരിടുന്ന മാരകപ്രതിസന്ധിയെ പരിഹരിക്കാം എന്ന ലളിത സമവാക്യം വിശ്വസിച്ച് ഗ്ലൂക്കോസ് അന്വേഷിച്ചു ഇറങ്ങിയവര്‍ക്കും ഇറങ്ങാന്‍ പോവുന്നവര്‍ക്കും നമോവാകം.’

https://www.facebook.com/drdeepus/posts/3551267664893718

shortlink

Related Articles

Post Your Comments

Related Articles


Back to top button