Latest NewsNewsInternationalCrime

പിതാവിനോടുള്ള പ്രതീകാരം തീർക്കാൻ മകന്റെ കൈകൾ മുറിച്ചു മാറ്റി കണ്ണുകൾ ചൂഴ്ന്നെടുത്തു; പത്തു പേർ അറസ്റ്റിൽ

ജോർദാൻ : പിതാവിനോടുള്ള പ്രതീകാരത്തിന്റെ പേരിൽ 16കാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ഉപദ്രവിച്ച പത്തു പേർ അറസ്റ്റിൽ. ജോർദാൻ സർഖ സ്വദേശിയായ സലാഹ് എന്ന കൗമാരക്കാരനെയാണ് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ആക്രമി സംഘം രണ്ട് കൈകളും മുറിച്ചു മാറ്റി കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തിരുന്നു. ഏറെ വിവാദം ഉയർത്തിയ സംഭവത്തിന്‍റെ അന്വേഷണത്തിൽ ജോർദാൻ രാജാവ് അബ്ദുള്ള വ്യക്തിപരമായി തന്നെ ഇടപെട്ടിരുന്നു.

 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സലാഹിനെ സംഘം തട്ടിക്കൊണ്ടുപോയത്. ക്രൂരമായ മർദ്ദനത്തിനൊടുവിലാണ് കൂർത്ത ആയുധം ഉപയോഗിച്ച് കൈകൾ മുറിച്ചു മാറ്റിയത്. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു. ഇതിനു ശേഷം മുറിച്ചെടുത്ത കൈകൾ പ്ലാസ്റ്റിക് ബാഗിലാക്കി കുട്ടിയുടെ മാതാവിന് അയച്ചു കൊടുക്കുകയായിരുന്നു. ‘ബ്രെഡ് വാങ്ങി മടങ്ങി വരുന്ന വഴി രണ്ട് പേർ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കൃത്യത്തിലുൾപ്പെട്ട പ്രതികളിലൊരാളുടെ അമ്മാവന്‍റെ കൊലപാതകത്തിലുൾപ്പെട്ട വ്യക്തിയാണ് സലാഹിന്‍റെ പിതാവ്. ഈ വൈരാഗ്യമാണ് ക്രൂരമായ ആക്രമത്തിന് പിന്നിലെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Read Also : കലോത്സവത്തിനിടെ സ്കൂൾവിദ്യാർഥിയുടെ അമ്മയെ പീഡിപ്പിച്ച സംഭവം: അദ്ധ്യാപകർ കീഴടങ്ങി

അതേസമയം ഗുരുതരമായി പരിക്കേറ്റെങ്കിലും കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button