
ജെ സി ബി കൊണ്ട് പുറം ചൊറിയുന്ന മധ്യവയസ്കനെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു. 41 സെക്കന്റ് മാത്രമുള്ള വീഡിയോ ഫേസ്ബുക്കിൽ അബ്ദുൽ നാസർ എന്ന് പേരുള്ള വ്യക്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മണ്ണെടുക്കുന്ന ഇടമാണ് രംഗം.
തോർത്തുകൊണ്ട് പുറം ചൊറിയാൻ നോക്കി ശെരിയാ ആയില്ല എന്ന മുഖഭാവത്തോടെ നേരെ ഒരു മധ്യവയസ്‌കൻ ജെസിബി എക്സ്കവേറ്ററിന്റെ അടുത്ത് പോയി നിൽക്കുന്നു. കാര്യം മനസ്സിലാക്കിയ ജെസിബി ഡ്രൈവർ മണ്ണ് കോരുന്ന ഭാഗം ഉപയോഗിച്ച് കുനിഞ്ഞ് നിൽക്കുന്ന മധ്യവയസ്‌കന്റെ പുറം ചൊറിയുന്നത് കാണാം. ഒരല്പം അപകടം പിടിച്ചതാണ് പ്രവർത്തി എങ്കിലും പരിക്കുകൾ ഒന്നും കൂടാതെ ‘ചൊറിച്ചിൽ’ ജോലിയും ജെസിബി പൂർത്തിയാക്കി.
പൊറം ചൊറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ
പൊറം ചൊറിഞ്ഞാൽ പിന്നെ എന്താ ചെയ്യാ
Posted by ABDUL NASAR on Sunday, October 11, 2020
Post Your Comments