Latest NewsIndiaNews

ലൗ ജിഹാദിനെ പ്രോത്സാഹനം നല്‍കുന്ന പരസ്യത്തിന് പിന്നാലെ തനിഷ്‌ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായി എന്നത് വ്യാജ വാര്‍ത്ത…. വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ കേസ് എടുത്തു… വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമം

അഹമ്മദാബാദ് : ലൗ ജിഹാദിനെ പ്രോത്സാഹനം നല്‍കുന്ന പരസ്യത്തിന് പിന്നാലെ തനിഷ്‌ക് ജുവല്ലറിക്ക് നേരെ ആക്രമണമുണ്ടായി എന്നത് വ്യാജ വാര്‍ത്ത…. വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ കേസ് എടുത്തു. വ്യാജ വാര്‍ത്താ സംപ്രേഷണം ചെയ്ത എന്‍ഡിടിവിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്തിലെ കച്ച് (ഈസ്റ്റ്) പോലീസാണ് ഐപിസി സെക്ഷന്‍ 153 എ, 505 എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Read Also :നോട്ടടി യന്ത്രം ഉള്ളപോലെ സ്വര്‍ണനാണയം എണ്ണുന്ന മെഷീന്‍ കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? ജോസേ…. എന്ന് കൊടിയേരി ബാലകൃഷ്ണന്‍… കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വൈറല്‍ കുറിപ്പ്

ലൗ ജിഹാദിനെ മഹത്വവത്കരിക്കുന്ന പരസ്യം പുറത്തുവിട്ടതില്‍ പ്രതിഷേധിച്ച് തനിഷ്‌ക് ജുവല്ലറിക്കും ജീവനക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായതായാണ് എന്‍ഡിടിവി വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്. വ്യാജ വാര്‍ത്ത നല്‍കിയതില്‍ എന്‍ഡിടിവിക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ്‌സിങ് ജഡേജ നിര്‍ദ്ദേശം നല്‍കിയിരുന്നു. മതം, വംശം, ജനന സ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയ്‌ക്കെതിരായ അല്ലെങ്കില്‍ ഒരു മതത്തിന്റെ സ്ഥാപകര്‍ക്കും പ്രവാചകന്മാര്‍ക്കും നേരെ അധിക്ഷേപം നടത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന വ്യക്തികളെ ശിക്ഷിക്കുക എന്നതാണ് 153 എ വകുപ്പ്.

പരസ്യം പിന്‍വലിച്ചെങ്കിലും ഗാന്ധിധാമിലെ തനിഷ്‌കിന്റെ ഷോറൂമിന് നേരെ ഹിന്ദുക്കള്‍ ആക്രമിച്ചതായാണ് ചാനല്‍ വ്യാജ വാര്‍ത്ത നല്‍കിയത്. ഇത് ചില പ്രാദേശിക മാധ്യമങ്ങള്‍ എറ്റെടുക്കയും പ്രചരിപ്പിക്കുകയും ചെയ്തു. ഷോറൂമിന് നേരെ ആക്രമണമുണ്ടായി എന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ ക്രമസമാധാനത്തെ തകര്‍ക്കുന്നതിനും ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button