KeralaLatest NewsNews

വിനോദസഞ്ചാരമേഖലയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; കേന്ദ്രത്തോട് ടൂറിസം മന്ത്രി

എന്നാൽ ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ ഉത്തേജന പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപന തകര്‍ച്ചയിൽ പ്രതിസന്ധി നേരിടുന്ന വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഇതിനായി ഈ രംഗത്തെ സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി പ്രത്യേക വായ്പാ പദ്ധതികളും സാമ്ബത്തിക ഉത്തേജന പാക്കേജുകളും പ്രഖ്യാപിക്കണമെന്ന് മന്ത്രി കടകംപള്ളി വ്യക്തമാക്കി.

കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ വിളിച്ചു ചേര്‍ത്ത വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനായി 465 കോടിയുടെ ഉത്തേജന പാക്കേജ് കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം സംരംഭകര്‍ക്കും ഈ മേഖലയിലെ തൊഴിലാളികള്‍ക്കും അംഗീകൃത ഗൈഡുകള്‍ക്കുമായുള്ള സബ്‌സിഡിയോടെയുള്ള വായ്പാപദ്ധതിയാണ് ഇതില്‍ പ്രധാനം.

അതേസമയം ഹൗസ്‌ബോട്ടുകളുടെ മെയിന്റനന്‍സിനായി 1.2 ലക്ഷം വരെ തിരിച്ചടവില്ലാത്ത പ്രത്യേക സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ടൂറിസം മേഖലയില്‍ പ്രത്യേക നികുതിയിളവുകളും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മറ്റേത് മേഖലയെക്കാളും തിരിച്ചടി നേരിട്ട ടൂറിസം മേഖലയുടെ പൂര്‍ണമായ തിരിച്ചുവരവ് വൈകുമെന്നതിനാല്‍ ടൂറിസം സംരഭകരുടെ വായ്പകള്‍ക്ക് 2021 മാര്‍ച്ച്‌ വരെയെങ്കിലും മൊറട്ടോറിയം നീട്ടണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

Read Also: 720ല്‍ 720; നീറ്റ് പരീക്ഷയില്‍ ചരിത്രം കുറിച്ച്‌ ഒന്നാം റാങ്കുകാരന്‍

സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുവാന്‍ വേണ്ട ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കണം. ആഭ്യന്തര ടൂറിസം രംഗത്തിന്റെ ഉണര്‍വിനായി കേന്ദ്രം പ്രത്യേക മാര്‍ക്കറ്റിംഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കണം. ടൂറിസം മേഖലയിലെ പ്രതിസന്ധി അതിജീവിക്കാന്‍ കൂട്ടായ പരിശ്രമവും നിരന്തര ആശയവിനിമയവും ഇടപെടലും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button