COVID 19KeralaLatest NewsIndiaNewsInternational

കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ; ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍

ന്യുദല്‍ഹി: രാജ്യത്ത് കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.അതോടൊപ്പം മരണനിരക്കും ഗണ്യമായി കുറഞ്ഞു.ഒരു ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവിലെ മരണനിരക്കായ 1.52%, 2020 മാര്‍ച്ച്‌ 22 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ദശലക്ഷത്തിന് 81 ആണ് ഇന്ത്യയിലെ മരണസംഖ്യ. ഒക്ടോബര്‍ 2 ന് ശേഷം, രാജ്യത്ത് 1100 ല്‍ താഴെ പ്രതിദിനമരണങ്ങളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Read Also : ബിയർ പാർലർ അടിച്ച് തകർത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ ; കാരണം കേട്ട് ഞെട്ടി പോലീസുകാർ

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,371 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 70,338 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,53,779 ആയി. രോഗമുക്തരുടെ എണ്ണവും ചികിത്സയിലുള്ളവയുടെ എണ്ണവും തമ്മിലുള്ള അന്തരം 56 ലക്ഷം (56,49,251) കവിഞ്ഞു. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 8 മടങ്ങ് കൂടുതലാണ്.

രോഗബാധിതരാകുന്നവരുടെ എണ്ണവും ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. ആകെ രോഗബാധിതരില്‍ 10.92 ശതമാനം മാത്രമാണ്. നിലവില്‍ ചികിത്സയിലുള്ളത് 8,04,528 പേര്‍. രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 87.56 ശതമാനമായി ഉയര്‍ന്നു.രോഗമുക്തി നേടിയവരില്‍ 78 ശതമാനവും 10 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. പ്രതിദിന രോഗമുക്തി 13,000ത്തിലധികമുള്ള മഹാരാഷ്ട്ര തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണത്തിലും മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button