Latest NewsUAENews

യുഎഇയില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു

അബുദാബി: യുഎഇയില്‍ ഇന്നും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഞായറാഴ്ച 1,215 പേർക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി മരിച്ചു. 115,602 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 1,162 പേര്‍ കൂടി രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 107,516 ആയി. 463 ആണ് യുഎഇയിലെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 7,623 പേര്‍ ചികിത്സയിലാണ്. 115,293 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button