KeralaLatest NewsNews

നഷ്ടമായത് സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ സ്‌നേഹാദ്രമാക്കുന്ന ആദര്‍ശനിഷ്ഠനായ തപോധന്‍ ; ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ അനുശോചനം അറിയിച്ചു. സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ സ്‌നേഹാദ്രമാക്കുന്ന ആദര്‍ശനിഷ്ഠനായ തപോധനനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിജിയും അമിത്ഷാജിയും വന്നപ്പോഴെല്ലാം നേരില്‍ കണ്ട് കുശലാന്വേഷണം നടത്തുകയും പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക പതിവായിരുന്നു. സ്‌നേഹബന്ധം എന്നെന്നും കാത്തുസൂക്ഷിച്ചു. ദേശീയതലത്തില്‍ അംഗീകാരവും ആദരവും ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനകീയപ്രശ്‌നങ്ങളുടെ പരിഹാരാര്‍ത്ഥം നിരന്തരം ചര്‍ച്ചയും കൂട്ടായ പരിശ്രമങ്ങളും നടത്തുന്നതിന് ഒരു മടിയും കാണിച്ചില്ലെന്നും കുമ്മനം അദ്ദേഹത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്നു.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

മലങ്കര മാര്‍ത്തോമ്മാ സഭയുടെ സൂര്യ തേജസ് അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനി കാലം ചെയ്തു.
സൗമ്യവചസുകള്‍ കൊണ്ട് ആരുടേയും ഹൃദയത്തെ സ്‌നേഹാദ്രമാക്കുന്ന ആദര്‍ശനിഷ്ഠനായ
തപോധനനെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
കേരളത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിജിയും അമിത്ഷാജിയും വന്നപ്പോഴെല്ലാം നേരില്‍ കണ്ട് കുശലാന്വേഷണം നടത്തുകയും പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക പതിവായിരുന്നു. സ്‌നേഹബന്ധം എന്നെന്നും കാത്തുസൂക്ഷിച്ചു. ദേശിയതലത്തില്‍ അംഗീകാരവും ആദരവും ആര്‍ജിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനകീയപ്രശ്‌നങ്ങളുടെ പരിഹാരാര്‍ത്ഥം നിരന്തരം ചര്‍ച്ചയും കൂട്ടായ പരിശ്രമങ്ങളും നടത്തുന്നതിന് ഒരു മടിയും കാണിച്ചില്ല.
പ്രായാധിക്യം കൊണ്ടുള്ള ക്ലെശങ്ങളെ വകവെക്കാതെ സ്ഥിരോത്സാഹിയായി പലപ്പോഴും പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്നു. ധര്‍മനിഷ്ഠയും ഉറച്ചകാല്‍വെപ്പും മറ്റുള്ളവര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും പകര്‍ന്നു.
ആത്മീയഭാഷണങ്ങള്‍ പമ്പാനദീതീരം എത്രയോ നാള്‍ ശ്രവിച്ചു. ആ മഹാത്മാവിന്റെ ദീപ്തസ്മരണക്കു മുന്നില്‍ ആദരാഞ്ജലികള്‍!

https://www.facebook.com/kummanam.rajasekharan/posts/3228441047265660

shortlink

Related Articles

Post Your Comments

Related Articles


Back to top button