Latest NewsNewsInternational

കൊടും ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ പാകിസ്താൻ

ഇസ്ലാമാബാദ് : കൊടും ഭീകരരായ ഹാഫിസ് സയീദ്, മസൂദ് അസർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നിർദ്ദേശങ്ങൾ പാലിക്കാതെ പാകിസ്താൻ. ഗ്രേ ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെങ്കിൽ 27 ഇന നിർദ്ദേശങ്ങൾ നടപ്പിലാക്കണം എന്നാണ് എഫ്എടിഎഫ് പാകിസ്താനോട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ 21 നിർദ്ദേശങ്ങൾ നടപ്പിലാക്കിയെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്. ആറെണ്ണം ഇതുവരെയും പാലിച്ചിട്ടില്ല.

യുഎൻ ആഗോള ഭീകരരായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ , ലഷ്‌കർ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയീദ്, കമാൻഡർ സാഖിയുർ റഹ്മാൻ ലഖ് വി എന്നിവർക്കെതിരെ ഉൾപ്പെടെ നടപടിയെടുക്കനുള്ള നിർദ്ദേശമാണ് പാകിസ്താൻ ഇതുവരെ പാലിക്കാത്തത്.

നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാത്തത് എഫ്എടിഎഫിന്റെശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 21 മുതൽ 23 വരെ എഫ്എടിഎഫ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ പാകിസ്താന് അന്തിമ താക്കീത് നൽകാനാണ് സംഘടനയുടെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഗ്രേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പാകിസ്താൻ ഭീകരരുടെ പട്ടികയിൽ നിന്നും നാലായിരത്തോളം പേരുകൾ അടുത്തിടെ നീക്കം ചെയ്തിരുന്നു. ഇതും എഫ്എടിഎഫിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button