Latest NewsNewsSaudi ArabiaGulf

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : പ്രവാസി മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ മുസാദ് അല്‍-സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായിരുന്ന ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാനെ (43) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Also read : സ്വർണ്ണം കടത്താൻ ശ്രമം : രണ്ട് വിദേശികള്‍ വിമാനത്താവളത്തില്‍ പിടിയിൽ

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിദ്ദയിലുള്ള സഹോദരി ഭര്‍ത്താവ് സ്വാലിഹ് ജുബൈലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അദ്ദേഹം എത്തിയാലുടന്‍ ഇവിടെത്തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ, അരുണ്‍ കല്ലറ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഫിറോസ് രണ്ടു വര്‍ഷമായി സൗദിയിലാണ്. ഭാര്യ: ജാസ്മിന്‍, മക്കള്‍: ആബിദ്, ആയിഷ. സഹോദരി അനീഷ (ജിദ്ദ)..

shortlink

Related Articles

Post Your Comments


Back to top button