CricketNewsSports

കൊല്‍​ക്ക​ത്ത​യ്ക്കെ​തി​രെ ബംഗളൂരുവിന് തകർപ്പൻ ജയം

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ആ​ധി​കാ​രി​ക ജ​യം. വെ​റും 85 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ബം​ഗ​ളൂ​രു 13.3 ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. ജ​യ​ത്തോ​ടെ 14 പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ദേ​വ​ദ​ത്ത് പ​ടി​ക്ക​ല്‍ (25), ആ​രോ​ണ്‍ ഫി​ഞ്ച് (16) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ബം​ഗ​ളൂ​രു​വി​ന് ന​ഷ്ട​മാ​യ​ത്. ഗു​ര്‍​കീ​ര​ത് സിം​ഗ് മാ​ന്‍ 21 റ​ണ്‍​സും നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി 18 റ​ണ്‍​സും നേ​ടി ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. നാ​ല് ഓ​വ​റി​ല്‍ എ​ട്ട് റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ സി​റാ​ജാ​ണ് കോ​ല്‍​ക്ക​ത്ത​യെ നി​ലം​പ​രി​ശാ​ക്കി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കോ​ല്‍​ക്ക​ത്ത നാ​യ​ക​ന്‍ മോ​ര്‍​ഗ​ന്‍റെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് കോ​ല്‍​ക്ക​ത്ത ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ പു​റ​ത്തെ​ടു​ത്ത​ത്.

തു​ട​രെ തു​ട​രെ വി​ക്ക​റ്റു​ക​ള്‍ നഷ്ടപ്പെട്ട കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് പ​വ​ര്‍ പ്ലേ ​അ​വ​സാ​നി​ക്കു​ന്പോ​ള്‍ 17 റ​ണ്‍​സി​ന് നാ​ല് വി​ക്ക​റ്റ് നഷ്ടപ്പെട്ട നി​ല​യി​ലാ​യി​രു​ന്നു. 30 റ​ണ്‍​സെ​ടു​ത്ത മോ​ര്‍​ഗ​നാ​ണ് കോ​ല്‍​ക്ക​ത്ത​യു​ടെ ടോ​പ് സ്കോ​റ​ര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button