Latest NewsNewsIndia

തീവ്രവാദികളുടെ സുരക്ഷിത താവളം ; എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ പാക്കിസ്ഥാന്‍ തുടരും

ദില്ലി: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ പാക്കിസ്ഥാന്‍ തുടരും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുക എന്നതുകൊണ്ട്, രാജ്യം അതിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ട്, അങ്ങനെ പണം തീവ്രവാദത്തിന് ഉപയോഗിക്കരുത്. എന്നാല്‍ പാക്കിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത താവളമായി മാറിയിരിക്കുകയാണ്.

2018 ജൂണില്‍ പാരീസ് ആസ്ഥാനമായുള്ള എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുകയും ഇത് നടപ്പാക്കാനുള്ള കര്‍മപദ്ധതി നല്‍കുകയും ചെയ്തു. കര്‍മ്മപദ്ധതി എന്നാല്‍ തീവ്രവാദത്തെ സഹായിക്കുന്നത് നിര്‍ത്താനും അതിന് വേണ്ടി പണം ചെലവഴിക്കുന്നത് നിര്‍ത്താനുമായിരുന്നു. എന്നാല്‍ ഈ കര്‍മപദ്ധതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ഇസ്ലാമാബാദ് പട്ടികയില്‍ തുടരുകയാണ്.

സുരക്ഷിത താവളങ്ങള്‍ നല്‍കുന്ന തീവ്രവാദികള്‍ക്കെതിരെ ഇസ്ലാമാബാദ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ ഒക്ടോബര്‍ 22 ന് (വ്യാഴാഴ്ച) ആവര്‍ത്തിച്ചിരുന്നു. പാകിസ്ഥാന്‍ തീവ്രവാദ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സുരക്ഷിത താവളങ്ങള്‍ നല്‍കുന്നത് തുടരുകയാണെന്നും നിരവധി തീവ്രവാദ സ്ഥാപനങ്ങള്‍ക്കും മന്‍സൂദ്, അസ്ഹര്‍, ദാവൂദ് ഇബ്രാഹിം, സാക്കിര്‍-ഉര്‍-റഹ്മാന്‍ ലഖ്വി പോലുള്ള യുഎന്‍എസ്സി നിരോധിച്ച വ്യക്തികള്‍ക്കുമെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button