Latest NewsNewsIndia

വിഘടനവാദികളെക്കാള്‍ അപകടകാരികൾ കശ്മീരി രാഷ്ട്രീയ പ്രവര്‍ത്തകര്‍; മെഹ്ബൂബ മുഫ്തിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി

ജമ്മുകശ്മീരിനു പ്രത്യേക പദവി തിരിച്ചു നല്‍കാതെ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാക അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന പ്രസ്താവന മെഹബൂബ മുഫ്തി നടത്തിയത്.

ന്യൂഡല്‍ഹി: മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കശ്മീരിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വിഘടനവാദികളെക്കാള്‍ അപകടകാരികളാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആരോപിച്ചു. നേരത്തെ, ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിച്ചാല്‍ മാത്രമേ ഇന്ത്യയുടെ ദേശീയ പതാക അംഗീകരിക്കുകയുള്ളുവെന്ന പ്രസ്താവനയുമായി മെഹ്ബൂബ മുഫ്തി രംഗത്തു വന്നിരുന്നു.

Read Also: ഈ വിജയദശമി സൈനികര്‍ക്കൊപ്പം; ആഘോഷിക്കാനൊരുങ്ങി പ്രതിരോധമന്ത്രി

ജമ്മുകശ്മീരില്‍ അധികാരത്തിലിരുന്ന സമയത്ത് ‘ഭാരത് മാതാ കി ജയ്’ എന്ന് ഉച്ചത്തില്‍ പ്രതിജ്ഞ ചെയ്തിരുന്ന മെഹ്ബൂബ മുഫ്തി അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മുകശ്മീരിലെ ക്രമസമാധാനം തകര്‍ക്കുകയാണ് മെഹബൂബ മുഫ്തിയുടെ ഉദ്ദേശമെന്നും എന്നാല്‍, അവരുടെ ഉദ്ദേശം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ 14 മാസം നീണ്ട വീട്ടുതടങ്കല്‍ അവസാനിച്ചതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജമ്മുകശ്മീരിനു പ്രത്യേക പദവി തിരിച്ചു നല്‍കാതെ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയോ ദേശീയ പതാക അംഗീകരിക്കുകയോ ചെയ്യുകയില്ലെന്ന പ്രസ്താവന മെഹബൂബ മുഫ്തി നടത്തിയത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) പ്രസിഡന്റാണ് മെഹബൂബ മുഫ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button