Latest NewsNewsEntertainment

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ നടി അറസ്​റ്റിൽ; അമ്പരന്നു സീരിയൽ മേഖല

സുശാന്തി​െന്‍റ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകള്‍

മയക്കുമരുന്ന്​ വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്​റ്റിൽ.  സാവദാന്‍, ദേവോ കി ദേവ്​ മഹാദേവ്​ തുടങ്ങിയ സീരിയലുകളില്‍ വേഷമിട്ട ​ നടി പ്രീതിക ചൗഹാനെ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയാണ് മുംബൈയില്‍ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ കില കോടതിയില്‍ ഹാജരാക്കും.

ബോളിവുഡ് നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െന്‍റ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രീതിക  പിടയിലായത്​. ഇവരെ കൂടാതെ മറ്റ്​ നാല്​ പേര്‍ കൂടി അറസ്​റ്റിലായിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി പുറത്ത്​ വിട്ടിട്ടില്ല.

സുശാന്തി​െന്‍റ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകള്‍ പുറത്തായതോടെയാണ്​ മയക്കുമരുന്ന്​ കേസ് ഉയർന്നു വന്നത്. ഈ കേസിൽ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത്​ സിങ്​ എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button