KeralaLatest NewsNews

കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലം: ഒക്ടോബര്‍ 30 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ ദുർബലം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ കഴിഞ്ഞ മണിക്കൂറുകളില്‍ രേഖപ്പെടുത്തി. അതേസമയം ഒക്ടോബര്‍ 30 വരെ ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്‌ടോബര്‍ 29 ഓടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഒക്‌ടോബര്‍ 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.

Read also: തലച്ചോറില്‍ കാക്കിനിക്കറിട്ട ആളാണ് കോടിയേരി ബാലകൃഷ്ണൻ: വിമര്‍ശനവുമായി സി പി ജോണ്‍

ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ മുൻകരുതലുകൾ സൂക്ഷിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button