KeralaLatest NewsNews

സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചമുതല്‍… ശക്തമായ മഴയ്ക്ക് സാധ്യത … മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചമുതല്‍.ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : മുന്നാക്ക സംവരണം വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങളുടെ അവസരങ്ങള്‍ കുറക്കുന്നു; രൂക്ഷവിമര്‍ശനവുമായി കാന്തപുരം

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button